വയനാട് ദുരന്തം; ദുഖം രേഖപ്പെടുത്തി കുവൈത്ത് അമീർ

  • 04/08/2024


കുവൈത്ത് സിറ്റി: വയനാട്ടിലടക്കം ദക്ഷിണേന്ത്യയിലുണ്ടായ ഉരുൾപൊട്ടലുകളിൽ ദുഖം രേഖപ്പെടുത്തി കുവൈത്ത് അമീർ ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. മണ്ണിടിച്ചിലിൽ മരിച്ചവവർക്ക് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അദ്ദേഹം സന്ദേശം അയച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും അമീറിന്റെ സന്ദേശത്തിൽ പറയുന്നു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വയനാട് ജില്ലയിൽ ജൂലൈ 30 ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 360 കടന്നിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

Related News