കൊടും ചൂട്: വേനൽക്കാലത്ത് കുവൈറ്റ് യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറവ്

  • 05/08/2024


കുവൈത്ത് സിറ്റി: രാജ്യം കടുത്ത വേനൽ കാലത്തെ നേരിട്ടതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ. കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് യാത്രാനിരക്ക് 15 ശതമാനം കുറയുമെന്ന് പ്രാദേശിക ടൂറിസം വിദഗ്ധരും ട്രാവൽ ഏജൻസികളും പ്രതീക്ഷിക്കുന്നു. ചില യൂറോപ്യൻ രാജ്യങ്ങളിലെ പണപ്പെരുപ്പവും ഉയർന്ന നിരക്കും കാരണം നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ഓഫറുകളും താങ്ങാനാവുന്ന വിമാന ടിക്കറ്റുകളും ലഭ്യമാണെങ്കിലും വേനൽക്കാലത്ത് ആളുകൾ യാത്ര ഒഴിവാക്കി.

ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് സമാനമായി കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ നിലവിലെ കാലാവസ്ഥ ചൂടും ഈർപ്പവുമുള്ളതിനാൽ ടിക്കറ്റ് വിൽപ്പനയിൽ കുത്തനെ ഇടിവ് നേരിട്ടതായി വിദ​ഗ്ധർ പറഞ്ഞു. അതേസമയം, രാജ്യത്ത് പ്രവർത്തിക്കുന്ന എയർലൈനുകൾ ആളുകൾ യാത്ര ചെയ്യാൻ വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ വിപുലമായ പഠനങ്ങൾ നടത്തുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ആകർഷകമായ ഓഫറുകളും പ്രത്യേക യാത്രാ പാക്കേജുകളുമുണ്ടായിട്ടും യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ കുറിച്ചാണ് പഠനങ്ങൾ നടക്കുന്നത്.

Related News