മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജാ​ഗ്രതയിൽ കുവൈത്ത് സൈന്യം

  • 05/08/2024


കുവൈത്ത് സിറ്റി: ഉയർന്ന തലത്തിലുള്ള സന്നദ്ധതയും ജാഗ്രതയും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് കരസേനയുടെ ജനറൽ സ്റ്റാഫ് ചീഫ് ലെഫ്റ്റനൻ്റ് ജനറൽ പൈലറ്റ് ബന്ദർ അൽ മുസൈൻ. ശനിയാഴ്ച വൈകുന്നേരം വ്യോമ പ്രതിരോധ സേനയുടെ നിരവധി സൈറ്റുകളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. മാതൃരാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് കഠിനാധ്വാനത്തോടെയുള്ള പ്രവർത്തനങ്ങൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ലെബനൻ വിടാൻ അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകരുതൽ നടപടിയായി മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോനാഥൻ ഫിനർ ഞായറാഴ്ച പറഞ്ഞു. ടെഹ്‌റാനിൽ ഹമാസിൻ്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനെ തുടർന്നുള്ള പ്രാദേശിക സംഘർഷങ്ങൾ കടുത്ത സാഹചര്യത്തിലാണ് ഈ നീക്കം.

Related News