ജലീബ് ഷുവൈഖ് ഒഴിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു

  • 05/08/2024

 


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായി പ്രദേശം ഒഴിപ്പിക്കാൻ ആറ് വർക്കേഴ്സ് സിറ്റികൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി മന്ത്രിസഭാ കൗൺസിൽ. ആറ് ഭൂപ്രദേശങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാൻ മന്ത്രിമാരുടെ കൗൺസിൽ കുവൈത്ത് മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും മറ്റ് ഏജൻസികളുടെയും ശ്രമങ്ങൾക്കിടയിലും നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറിയ പ്രദേശത്തിൻ്റെ വിട്ടുമാറാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിയാണിത്.

അൽ സുബിയ, അൽ സാൽമി റോഡ്, നോർത്ത് അൽ മുത്‌ല, കബ്ദ്, സൗത്ത് സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റി, സൗത്ത് ഖിറാൻ റെസിഡൻഷ്യൽ സിറ്റി എന്നിവിടങ്ങളിലാണ് വർക്കേഴ്സ് സിറ്റി സ്ഥാപിക്കുകയെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ധാരണയായ പദ്ധതിയാണെങ്കിലും പല കാര്യങ്ങളാണ് ഇത് മുടങ്ങുകയായിരുന്നു. വർക്കേഴ്സ് സിറ്റികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ മന്ത്രിമാരുടെ കൗൺസിൽ ഉത്തരവിട്ടതോടെ ഇത്തവണ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷകൾ.

Related News