താപനില കുറയുന്നു; വൈദ്യുതി നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 05/08/2024


കുവൈത്ത് സിറ്റി: വേനൽക്കാലം അവസാനിക്കാറായതോടെ താപനില ക്രമേണ കുറയുമെന്ന് പ്രതീക്ഷയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ വൈദ്യുതി മന്ത്രാലയം പദ്ധതിയിടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതിയിലും ജല ഉപഭോഗത്തിലും വമ്പൻ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ജൂലൈ 13 ന് പരമാവധി വൈദ്യുതി ലോഡ് 17,360 മെഗാവാട്ടിലെത്തി. ഈ വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുത ലോഡായിരിക്കും ഇത്.

അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥ വിഭാ​ഗം അറിയിച്ചിട്ടുള്ളത്. ഇത് വൈദ്യുതി ഉപയോ​ഗം കുറയ്ക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. വേനൽക്കാലം അവസാനിക്കുന്നതുവരെ 17,360 മെഗാവാട്ടിന് മുകളിലേക്ക് പ്രതിദിന വൈദ്യുതി ഉപയോ​ഗം ഉയരില്ലെങ്കിലും വാർഷിക വർധനവ് 2.5 ശതമാനത്തിൽ നിൽക്കും. കഴിഞ്ഞ വേനൽക്കാലത്തെ പരമാവധി വൈദ്യുതി ലോഡ് 16,940 മെഗാവാട്ട് ആയിരുന്നു. പ്രതീക്ഷിച്ചിരുന്ന വർധനവിനെക്കാൾ 4.5 മുതൽ 5 ശതമാനം വരെ കുറവാണിത്.

Related News