വിസിറ്റ് വിസയിൽ അനധികൃതമായി താമസിച്ചതിന് ജോർദാനിയൻ കുടുംബത്തെ കുവൈത്തിൽനിന്ന് നാടുകടത്തും

  • 05/08/2024



കുവൈറ്റ് സിറ്റി : ജോർദാൻ സ്വദേശിയായ ഒരു പ്രവാസി തൻ്റെ ഭാര്യയെയും മക്കളെയും ഫാമിലി വിസിറ്റ് വിസയിൽ  കൊണ്ടുവന്നതിനുശേഷം  നിയമപരമായ സന്ദർശന കാലാവധി അവസാനിച്ചിട്ടും കുവൈത്തിൽ തങ്ങിയതിനാൽ അവരെ നാടുകടത്തും 

ഫാമിലി വിസിറ്റ് വിസ അപേക്ഷിച്ചപ്പോൾ  സമ്മതിച്ച വ്യവസ്ഥകൾ സ്പോൺസർ ലംഘിച്ചതിനാൽ, അവരുടെ നാടുകടത്തലിന് തയ്യാറെടുക്കുന്നതിനുള്ള നിയമ നടപടികൾ ഇപ്പോൾ സ്വീകരിച്ചുവരികയാണ്. സ്‌പോൺസറുടെ സാധുവായ റെസിഡൻസി  ഉണ്ടായിരുന്നിട്ടും, നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിവരെയെല്ലാം നാടുകടത്തും.

ജോർദാൻ പൗരത്വമുള്ള നിരവധി വിസ നിയമ ലംഘകരെ നിയമപരമായ കാലാവധി കഴിഞ്ഞവരെ നാടുകടത്തുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സന്ദർശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ, പ്രത്യേകിച്ച് നിയമ ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് ആണ് അറസ്റ്റുകൾ നടത്തിയത്.

Related News