കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

  • 06/08/2024


കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റിക്കുള്ളിലെ പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മിഷാൻ നിർദ്ദേശം നൽകി. കുവൈത്തി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. നിയമ, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, അഡ്മിനിസ്ട്രേറ്റീവ് റോളുകൾ ഉൾപ്പെടെയുള്ള മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ യൂണിവേഴ്സിറ്റി ബിരുദമുള്ള പ്രവാസികളെ ഈ നിർദ്ദേശം പ്രത്യേകം ലക്ഷ്യമിടുന്നു.

മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദുബൗസിനെ അറിയിപ്പ് അനുസരിച്ച് ഈ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരെയും പിരിച്ചുവിടും. മൂന്ന് പ്രവൃത്തി ദിവസത്തിനകം മന്ത്രിക്ക് പകർപ്പ് നൽകണമെന്നാണ് തീരുമാനം. നിയമ വകുപ്പിലെയും മന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെയും പ്രവാസി നിയമ ഉപദേഷ്ടാക്കളുടെ സേവനം മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കകം അവസാനിപ്പിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം തയ്യാറാക്കാനുള്ള ഉത്തരവും നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ഈ ജോലികൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മതിയായ കുവൈത്തി പൗരന്മാർ ലഭ്യമാണെന്നുള്ളത് കൊണ്ടാണ് ഈ നിർദ്ദേശമെന്ന് മന്ത്രി അൽ മിഷാൻ പറഞ്ഞു

Related News