കുവൈത്തിലെ മൊത്തം ജനസംഖ്യ 4.919 മില്യണിൽ എത്തിയതായി കണക്കുകൾ

  • 06/08/2024


കുവൈത്ത് സിറ്റി: 2024 ജൂൺ അവസാനത്തോടെ കുവൈത്തിലെ മൊത്തം ജനസംഖ്യ 4.919 മില്യണിൽ എത്തിയതായി കണക്കുകൾ. 2023 അവസാനത്തോടെ 4.860 മില്യൺ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ 1.2 ശതമാനം അർധ വാർഷിക വളർച്ച അല്ലെങ്കിൽ 59,900 ആളുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2022ലെ 8.0 ശതമാനത്തേക്കാൾ 2023ൽ മൊത്തം ജനസംഖ്യ 2.6 ശതമാനം വർധനവ് കൈവരിച്ചു. ഇതിൽ കുവൈത്തികളുടെ ജനസംഖ്യ 2024 ആദ്യ പകുതിയിൽ വളർച്ചാ നിരക്ക് 0.9 ശതമാനം എന്ന നിലയിൽ 13,700 പേരുടെ വർധനയുണ്ടായി.

2023 അവസാനത്തോടെ മൊത്തം ജനസംഖ്യയിൽ കുവൈത്തികൾ 31.8 ശതമാനം ആയിരുന്നെങ്കിൽ അത് 31.7 ശതമാനമായി കുറഞ്ഞു. ആകെ കുവൈത്തി ജനസംഖ്യ 1.560 മില്യണാണ്. കുവൈത്ത് ഇതര ജനസംഖ്യയിൽ 45,300 പേരുടെ വർധന വന്നു. 1.4 ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായത്. രാജ്യത്തെ ആകെ കുവൈത്ത് ഇതര ജനസംഖ്യ 3.359 മില്യണിലെത്തി. അതേസമയം, കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 3.044 മില്യണിൽ അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 61.9 ശതമാനത്തിലെത്തി. ഇതിൽ കുവൈത്തികളുടെ തമാനം 32.5 ആണ്. ആകെ തൊഴിലാളികളിൽ 75.6 ശതമാനവും കുവൈത്തികൾ അല്ലാത്തവരാണ്.

Related News