ഭക്ഷ്യവിഷബാധ പരാതി; കുവൈത്തിൽ അഞ്ച് ഫുഡ് ഔട്ലെറ്റുകൾ പൂട്ടിച്ചു, ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

  • 07/08/2024


കുവൈത്ത് സിറ്റി: ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള പരാതികളും കേസുകളും അടുത്തിടെ വർധിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിനും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും (PAFN) അഞ്ച് വ്യത്യസ്ത ഭക്ഷ്യ സ്ഥാപനങ്ങളിൽ വിഷബാധയേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചു. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും അവയുടെ ഉടമകൾക്കെതിരെ ആവശ്യമായ നിയമപരവും പ്രതിരോധ നടപടികളും സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വിശദീകരിച്ചു.

‌റിപ്പോർട്ടുകൾ ലഭിച്ചയുടൻ അതോറിറ്റിയിൽ നിന്നുള്ള ഭക്ഷ്യ പരിശോധനാ സംഘങ്ങളും പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനാഫലം ഭക്ഷണത്തിൻ്റെ സുരക്ഷിതത്വം സ്ഥിരീകരിക്കുന്നത് വരെ സ്ഥാപനങ്ങൾ അടച്ചിടും. ഹോട്ട്‌ലൈൻ നമ്പർ 1807770 വഴിയോ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് വഴിയോ പരാതികൾ ലഭിക്കുമ്പോൾ പ്രത്യേക ടീമുകൾ ഉടൻ തന്നെ പരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു.

Related News