ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമങ്ങളുമായി കുവൈത്ത്

  • 07/08/2024


കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ഏകോപിപ്പിച്ച് മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള സംയുക്ത കുവൈത്ത്-ഗൾഫ് ശ്രമങ്ങൾ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. പുതിയ സംഭവവികാസങ്ങളെയും വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതതകളെയും അഭിമുഖീകരിക്കുന്നതിന് സംയുക്ത പ്രവർത്തനം ആവശ്യമാണ്. അംഗീകൃത അംബാസഡർമാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക തത്വങ്ങളെയും മാനിക്കാനും ഗാസയ്‌ക്കെതിരായ ക്രൂരമായ ഇസ്രായേൽ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് അഭ്യർത്ഥിച്ചു. പലസ്തീനെതിരെയുള്ള അധിനിവേശ സേനയുടെ തുടർച്ചയായ ആക്രമണത്തെ കുവൈത്ത് അപലപിക്കുകയും, അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗൺസിലും പലസ്തീൻ ജനതയെ സംരക്ഷിക്കണമെന്നും ഇതിനായി വേഗത്തിൽ ഇടപെടണമെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.

Related News