വേനലവധിക്ക് ശേഷമുള്ള തിരക്ക്; വിമാനത്താവളം സജ്ജമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 07/08/2024


കുവൈത്ത് സിറ്റി: വേനൽക്കാല അവധി കഴിഞ്ഞ് മടങ്ങിവരുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള വിശദമായ പ്രവർത്തന പദ്ധതി തയാറാക്കുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. കൃത്യമായ തയാറെടുപ്പുകളോടെ എല്ലാ ടെർമിനലുകളിലുമുള്ള യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. എല്ലാ പാസഞ്ചർ ടെർമിനലുകളിലുടനീളമുള്ള ജീവനക്കാരുടെ കഠിന പരിശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 

ഉയർന്ന കാര്യക്ഷമതയോടെയാണ് യാത്രാ സീസൺ കൈകാര്യം ചെയ്തത്. സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണം ഈ വിജയകരമായ ഏകോപനത്തിൽ ഉൾപ്പെടുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, എയർലൈൻസ്, ഗ്രൗണ്ട് സർവീസുകൾ എന്നിവ തമ്മിലുള്ള ടീം വർക്കിനെ കുറിച്ചും ൻസൂർ അൽ ഹാഷിമി എടുത്തുപറഞ്ഞു.

Related News