കുവൈറ്റിലേക്ക് വരാനായി 350 ദിനാർ മുതൽ 1000 വരെ; റെസിഡൻസി കച്ചവടക്കാർ അറസ്റ്റിൽ

  • 07/08/2024


കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും സാങ്കൽപ്പിക കമ്പനികൾ സ്ഥാപിച്ച് റെസിഡൻസി പെർമിറ്റ് കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന പ്രവാസി സംഘത്തെ പിടികൂടി റെസിഡൻസി അഫയേഴ്സ് വിഭാ​ഗം. സിറിയൻ, ഈജിപ്ഷ്യൻ പൗരത്വമുള്ള ആറ് പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. ഒരു തൊഴിലാളിയെ കൊണ്ടുവരാൻ 350 മുതൽ 1,000 ദിനാർ വരെയാണ് ഈടാക്കിയിരുന്നത്. പ്രതികൾ പണത്തിന് പകരമായി നിരവധി തൊഴിലാളികളെ രാജ്യത്തേക്ക് രജിസ്റ്റർ ചെയ്ത് കൊണ്ട് വന്നുവെന്നാണ് കണ്ടെത്തൽ. ഇവർക്ക് സഹായം ചെയ്തിരുന്ന സ്പോൺസർമാർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്.

Related News