പുകവലിക്കാത്ത കുവൈത്തികൾ 69 ശതമാനവും പ്രവാസികൾ 61 ശതമാനവുവെന്ന് സർവേ

  • 08/08/2024


കുവൈത്ത് സിറ്റി: പുകവലിക്കാത്ത കുവൈത്തികൾ 69 ശതമാനവും പ്രവാസികൾ 61 ശതമാനവുമാണ് ഉള്ളതെന്ന് കണക്കുകൾ. 2024 ജൂണിൽ കുവൈത്തിലെ അറ റിസർച്ച് ആൻഡ് കൺസൾട്ടിംഗ് കമ്പനി 500 പൗരന്മാരുടെയും പ്രവാസികളഉടെയും സാമ്പിളിൽ ശേഖരിച്ച് നടത്തിയ സർവേയിലാണ് ഈ കണക്കുകൾ വ്യക്തമായത്. 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ 65 ശതമാനം പേരും നിലവിൽ ഏതെങ്കിലും തരത്തിലുള്ള സിഗരറ്റോ ഹുക്കയോ വലിക്കുന്നില്ലെന്നും, പുകവലിക്കാത്തവരുടെ എണ്ണം കുവൈത്തികളിൽ കൂടുതലാണെന്നും സർവേ ഫലം കാണിക്കുന്നു. 

പുകവലിക്കാരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. അവരിൽ 39 ശതമാനം പേരും ഇപ്പോഴും സാധാരണ സിഗരറ്റോ ഇ സിഗരറ്റോ ഹുക്കയോ വലിക്കുന്നു. സ്ത്രീകളിൽ പുകവലിക്കുന്നത് ആറ് ശതമാനം പേർ മാത്രമാണ്. വിദ്യാഭ്യാസ യോഗ്യത വർധിക്കുന്നതിനനുസരിച്ച് പുകവലിക്കാരുടെ ശതമാനം കുറഞ്ഞുവെന്നത് ഫലങ്ങളിൽ ശ്രദ്ധേയമാണ്. 55 വയസിന് മുകളിലുള്ളവരിൽ പുകവലിക്കാത്തവരുടെ ശതമാനം കൂടുതലാണ്. ഇത് 87 ശതമാനത്തിലെത്തിയെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

Related News