പ്രവാസികളുടെ സേവനങ്ങൾ 72 മണിക്കൂറിൽ അവസാനിപ്പിക്കണമെന്ന തീരുമാനം; ആശയക്കുഴപ്പം

  • 08/08/2024


കുവൈത്ത് സിറ്റി: പ്രവാസികളുടെ സേവനങ്ങൾ 72 മണിക്കൂറുകൾക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് നിർദേശം മുനിസിപ്പാലിറ്റിയുടെ പ്രവർത്തനത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. മുനിസിപ്പാലിറ്റിയിൽ യൂണിവേഴ്സിറ്റി യോഗ്യതയുള്ള നിയമം, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, എല്ലാ അഡ്മിനിസ്ട്രേറ്റീവ് സ്പെഷ്യലൈസേഷനുകൾ എന്നിവയിലും നിയമ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും പ്രവാസി നിയമ ഉപദേഷ്ടാക്കളുടെയും സേവനങ്ങൾ സേവനം അവസാനിപ്പിക്കാനുള്ള പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മിഷാൻ്റെ തീരുമാനത്തിന്റെ മൂന്ന് ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. 

മന്ത്രിയുടെ തീരുമാനത്തിൽ ഉൾപ്പെട്ടവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനിയർ സൗദ് അൽ ദുബോസിൽ നിന്ന് നിർദേശം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് മുനിസിപ്പൽ അധികൃതർ. ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നത് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനത്തിൽ പ്രതിസന്ധിയുണ്ടാക്കും . പ്രത്യേകിച്ചും കരാർ അവസാനിപ്പിച്ച പ്രവാസികളുടെ തസ്തികകൾ നികത്താൻ പുതിയ പൗരന്മാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് മൂന്ന് ദിവസത്തെ കാലയളവ് പര്യാപ്തമല്ലെന്നാണ് മുനിസിപ്പൽ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

Related News