സോഷ്യൽ മീഡിയയുടെ നിരീക്ഷണമോ കോൾ റെക്കോർഡിംഗോ ഇല്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 08/08/2024


കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയുടെ നിരീക്ഷണവും കോളുകളുടെ റെക്കോർഡിംഗും സംബന്ധിച്ച സമീപകാല വിവാദങ്ങളിൽ പ്രതികരിച്ച് 
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയിലെ പ്രസ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി കേണൽ ഒത്മാൻ അൽ ഗരീബ്. തക്ക കാരണമില്ലാതെ സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നതിനോ കോളുകൾ റെക്കോർഡ് ചെയ്യുന്നതിനോ ആഭ്യന്തര മന്ത്രാലയം ഇടപെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾ സുതാര്യവുമാണെന്നും അദ്ദേഹം അൽ ​ഗരീബ് പറഞ്ഞു. നിലവിലെ പ്രവർത്തനങ്ങളിൽ സുരക്ഷയും പൊതു സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ബന്ധപ്പെട്ട അതോറിറ്റികളുടെ പതിവ് ഫോളോ-അപ്പുകൾ ഉൾപ്പെടുന്നു. തെറ്റായ വാർത്തകളും കിംവദന്തികളും അവഗണിക്കണമെന്നും സാധാരണ നടപടിക്രമ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related News