കടുത്ത ചൂടിലും ജോലി ചെയ്യേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികൾ; ഗൾഫ് രാജ്യങ്ങൾക്കെതിരെ കടുത്ത ആരോപണം; HRW

  • 08/08/2024


കുവൈത്ത് സിറ്റി: കടുത്ത ചൂടിലും ജോലി ചെയ്യേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികളെ അറബ്, ഗൾഫ് രാജ്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപണം. ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളായ ബോധക്ഷയം, ഛർദ്ദി, ചില സന്ദർഭങ്ങളിൽ മരണം എന്നിവ തടയുന്നതിൽ അറബ്, ഗൾഫ് രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് എച്ച്ആർഡബ്ല്യു പറഞ്ഞു. ഏറ്റവും ചൂടേറിയ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നത് നിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണ്.

ആഗോളതലത്തിൽ താപനില അഭൂതപൂർവമായ നിലയിലെത്തുമ്പോൾ, ഗൾഫ് രാജ്യങ്ങൾ പ്രവാസി തൊഴിലാളികളെ സംരക്ഷിക്കാൻ കര്‍ശനമായി നടപടികൾ സ്വീകരിക്കണമെന്ന് മിഡിൽ ഈസ്റ്റിലെ എച്ച്ആർഡബ്ല്യു ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ പേജ് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ വലിയ ദുരിതത്തിലാണ്. വിട്ടുമാറാത്ത രോഗങ്ങൾ സഹിക്കുകയും ശ്വാസംമുട്ടുന്ന ചൂടിൽ മരിക്കുന്ന സാഹചര്യം പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News