കുവൈത്തിലെ ഗോൾഡ് മാർക്കറ്റിൽ പരിശോധന; വാണിജ്യ തട്ടിപ്പിന് 9 മുന്നറിയിപ്പുകൾ നൽകി

  • 08/08/2024


കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ സ്വർണ്ണ, വജ്ര വിപണികളിൽ പരിശോധന നടത്തി വാണിജ്യ നിയന്ത്രണ, വിലയേറിയ ലോഹങ്ങൾ, വ്യവസായത്തിനുള്ള പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥർ. സംയുക്ത പരിശോധനയിൽ ഒമ്പത് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ക്രയവിക്രയ നയങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുൾപ്പെടെയുള്ള വാണിജ്യ വഞ്ചനയെ കേന്ദ്രീകരിച്ചായിരുന്നു സംയുക്ത സമിതിയുടെ നിയമലംഘന നിരീക്ഷണങ്ങൾ. പരിശോധനാ സംഘങ്ങൾ തൂക്കം പരിശോധിച്ച ശേഷം നിബന്ധനകൾ പാലിക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Related News