കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു; റെസിഡൻസി, തൊഴിൽ നിയമ ലംഘകരായ 68 പ്രവാസികൾ അറസ്റ്റിൽ

  • 09/08/2024


കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമ ലംഘകർക്കെതിരായ പരിശോധന ക്യാമ്പയിനുകൾ രാജ്യത്ത് കർശനമായി തുടരുന്നു. പ്രത്യേക സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള സഫയുടെ നേതൃത്വത്തിൽ ഹവല്ലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, കബ്ദ് എന്നിവിടങ്ങളിൽ ഓപ്പറേഷൻ നടത്തി. ഈ ക്യാമ്പയിന്റെ ഭാ​ഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 68 പ്രവാസികൾ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായി.

ഹവല്ലിയിൽ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് 19 പ്രവാസികളെ അറസ്റ്റ് ചെയ്തു. തുടർന്ന് സുരക്ഷാ സംഘം സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് നീങ്ങി. അവിടെ 20 നിയമലംഘകരാണ് പിടിയിലായത്. ഒളിവിൽ കഴിയുന്ന കേസുകളിൽ ഉൾപ്പെട്ട പ്രവാസികളെയും അറസ്റ്റ് ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞു. ക്യാമ്പയിന്റെ അവസാന ഘട്ടമാണ് കബ്ദിൽ നടന്നത്. ഒട്ടക ചന്തയിൽ അടക്കം റെയ്ഡ് നടത്തി 29 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തു, അവരിൽ ചിലർ ഒളിവിൽ പോയ കേസുകളിൽ പ്രതികളാണ്.

Related News