കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ക്യാമ്പയിൻ; കൊടും ചൂട് നേരിട്ടേൽക്കുന്നതു ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

  • 09/08/2024


കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ പ്രമോഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹോ, ഷെയ്ഖ ഷെയ്ഖ അൽ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ "കാലാവസ്ഥാ വ്യതിയാനം ... നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക" എന്ന പേരിലായിരുന്നു ക്യാമ്പയിൻ. ഉയർന്ന താപനിലയും ചൂടും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെയുള്ള സമയങ്ങളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം അൽ ബഹോ ചൂണ്ടിക്കാട്ടി.

കടുത്ത ചൂടുള്ള സമയങ്ങളിൽ എല്ലാവരും സ്വീകരിക്കേണ്ട ചില ശീലങ്ങളുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുക, പുറത്ത് അമിതമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, തണലിനു താഴെ ഇരിക്കുക, തൊപ്പികളും സൺഗ്ലാസുകളും ധരിക്കുക, പതിവായി കുളിക്കുക എന്നിങ്ങനെയുള്ള ശീലങ്ങൾ ജീവിതത്തിന്റെ ഭാ​ഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News