2024ല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് കുവൈറ്റ് പ്രവാസികൾ ഉൾപ്പടെ 43,289 പേര്‍ക്ക്

  • 09/08/2024


കുവൈത്ത് സിറ്റി: തർക്കങ്ങളിലോ ഇമിഗ്രേഷൻ ലംഘനങ്ങളിലോ ഉൾപ്പെട്ട വ്യക്തികൾ പ്രശ്നം പരിഹരിക്കുന്നതുവരെ രാജ്യം വിടുന്നത് തടയാൻ കുവൈത്ത് സർക്കാർ യാത്രാ നിരോധനം നടപ്പാക്കുന്നു. വിഷയം (സിവിൽ, ക്രിമിനൽ അല്ലെങ്കിൽ ഇമിഗ്രേഷൻ ലംഘനം) പരിഹരിക്കപ്പെടുന്നതുവരെ നിരോധനം പ്രാബല്യത്തിൽ തുടരും. ട്രാവൽ ബാൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സമീപകാല കണക്കുകൾ പ്രകാരം 2024ന്‍റെ ആദ്യ പകുതിയിൽ 43,289 കുവൈത്തികൾക്കും വിദേശികൾക്കുമാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ കാലയളവിൽ ഇത്തരം യാത്രാ വിലക്കുകൾ നീക്കാൻ 25,149 ഉത്തരവുകൾ പുറപ്പെടുവിച്ചു. ഏറ്റവും കൂടുതൽ യാത്രാ നിരോധന ഉത്തരവുകൾ മെയ് മാസത്തിലായിരുന്നു, 9,021. ഫെബ്രുവരിയിൽ 9,006 യാത്രാ നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചു. 2024ലെ ആദ്യ ആറ് മാസത്തെ പബ്ലിക് പ്രോസിക്യൂഷനിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് 1,716 ബാങ്കിംഗുമായി ബന്ധപ്പെട്ട കേസുകളും 1,216 ചെക്ക് മടങ്ങിയ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടയ്‌ക്കാത്ത ബില്ലുകൾ, വിവിധ തരം തവണകൾ, കാലഹരണപ്പെട്ട ടെലിഫോൺ, വൈദ്യുതി, വാട്ടർ ബില്ലുകൾ എന്നിവയാണ് യാത്രാ നിരോധനത്തിനുള്ള പ്രധാന കാരണങ്ങള്‍.

Related News