ആർട്ടിക്കിൾ 18 പ്രകാരമുള്ള പ്രവാസി ലൈസൻസുകൾ നിർത്തിയത് താത്കാലികമെന്ന് കുവൈറ്റ് വാണിജ്യമന്ത്രാലയം

  • 09/08/2024

 


കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 (പ്രൈവറ്റ് കമ്പനി വിസ) കൈവശമുള്ള വ്യക്തികൾക്ക് കമ്പനികളും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനോ പുതുക്കുന്നതിനോ ഭേദഗതി വരുത്തുന്നതിനോ ഉള്ള നിരോധനം താത്കാലികമാണെന്ന് വാണിജ്യ മന്ത്രാലയം. ഭേദഗതികൾക്കും പുതുക്കൽ നടപടിക്രമങ്ങൾക്കും മാത്രമേ ഇത് ബാധകമാകൂ എന്നും വാണിജ്യ വ്യവസായ മന്ത്രാലയം 2024 ലെ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ നമ്പർ 11ൽ വ്യക്തമാക്കി. നിലവിലുള്ള ലൈസൻസുകൾ സാധുവാണെന്നും സസ്പെൻഡ് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ ലൈസൻസുകൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശ പങ്കാളികൾക്കും മാനേജർമാർക്കുമുള്ള നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നതിന് സർക്കാർ ഏജൻസികളുമായുള്ള ഏകോപനം തുടരുകയാണ്. ആവശ്യമായ ഭേദഗതികളും പുതുക്കലുകളും പൂർത്തിയാകുന്നതുവരെ ആർട്ടിക്കിൾ 18 കൈവശമുള്ള പ്രവാസി ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നത് താത്കാലിക നടപടിയാണ്. ഏത് സമയത്തും ലൈസൻസ് ഉള്ളവരെ സഹായിക്കാനും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കാനും മന്ത്രാലയം സജ്ജമാണെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News