കുവൈത്തിലെ ആർട്ടിക്കിൾ 18 ബിസിനസ് നിരോധനം; വാണിജ്യ മന്ത്രാലയവും കെഡിഐപിഎയും തമ്മില്‍ അഭിപ്രായവ്യത്യാസം

  • 09/08/2024


കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 പ്രകാരം റെസിഡൻസി പെർമിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാർക്കും പ്രവാസികൾക്കും കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്ന പുതിയ നയം വാണിജ്യ വ്യവസായ മന്ത്രാലയം കൊണ്ട് വന്നിരുന്നു. ഇത് മറ്റൊരു പ്രതിസന്ധിക്ക് കാരണമാവുകയാണ്. 

വിദേശ നിക്ഷേപകർക്ക് ലൈസൻസ് നൽകുന്നതും പ്രാദേശിക വിപണിയിൽ അവരുടെ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ഉത്തരവാദിത്തവുമുള്ള കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അതോറിറ്റിയും (കെഡിപിഎ) വാണിജ്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കമാണ് ഉടലെടുത്തിട്ടുള്ളത്. 

100 ശതമാനം വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളെ കുവൈത്തില്‍ ഒരു ശാഖ സ്ഥാപിക്കാൻ കെഡിഐപിഎയുടെ അനുമതിയില്ലാതെ വാണിജ്യ മന്ത്രാലയം അനുവദിക്കില്ല. 2024 ലെ നമ്പർ 1 നിയമത്തിലെ ആർട്ടിക്കിൾ 1 നടപ്പിലാക്കുന്നത് സംബന്ധിച്ച് കെഡിഐപിഎയും വാണിജ്യ മന്ത്രാലയവും തമ്മിലുള്ള അധികാരപരിധിയിലുള്ള വൈരുദ്ധ്യം പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News