കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ പത്തനംതിട്ട ജില്ല സ്വദേശി വിമാനത്തിൽ മരണപ്പെട്ടു

  • 09/08/2024


കുവൈറ്റ് സിറ്റി : പത്തനംതിട്ട ജില്ല സ്വദേശി നാട്ടിലേക്ക് പോകുന്നതിനിടെ വീമാനത്തിൽ മരണപ്പെട്ടു, 56 കാരനായ തോമസ് ചാക്കോ (തമ്പി) ഓഗസ്റ്റ് 8 വ്യാഴാഴ്ച കുവൈറ്റിൽ നിന്ന് കുവൈറ്റ് എയർവേസ് വിമാനത്തിൽ കൊച്ചിയിലേക്ക് പോവുകയായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന്, പ്ലെയിൻ ദുബായിലേക്ക് വഴിതിരിച്ചുവിട്ട് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഈസ മെഡിക്കൽ എക്യുപ്‌മെൻ്റ് കമ്പനി ജോലിക്കാരനായിരുന്നു തോമസ് ചാക്കോ. സെപ്തംബർ 14 ന് അതേ വിമാനത്തിൽ അദ്ദേഹം മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

Related News