കുവൈത്തിൽ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

  • 10/08/2024


കുവൈത്ത് സിറ്റി: ഫാർമകോവിജിലൻസ് സംവിധാനത്തിലൂടെ ആഗോള ആരോഗ്യ സംവിധാനങ്ങളിൽ അംഗീകരിച്ചിട്ടുള്ള മരുന്ന് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായതിനാൽ കുവൈത്തില്‍ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്‍റെ മരുന്ന് സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.

കുവൈത്തിലെ ഫാർമസി പ്രൊഫഷൻ്റെ പ്രാക്ടീസ് നിയന്ത്രിക്കുന്ന നിയമങ്ങൾ അനുസരിച്ച്, ഫാർമസിയിൽ ബിരുദവും അഞ്ച് വർഷത്തിൽ കുറയാത്ത അനുഭവപരിചയവുമുള്ള കുവൈത്തി ഫാർമസിസ്റ്റിന് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരത്തോടെയാണ് സ്വകാര്യ ഫാർമസി ലൈസൻസ് നൽകുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News