കുവൈത്തിൽ ഉച്ചജോലി വിലക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കര്‍ശന പരിശോധന

  • 10/08/2024


കുവൈത്ത് സിറ്റി: ഉച്ചജോലി വിലക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാഷണൽ സെൻ്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം ജൂലൈ മാസത്തിൽ 94 സൈറ്റുകൾ പരിശോധിച്ചവെന്ന് മാൻപവര്‍ അതോറിറ്റി അറിയിച്ചു. 54 കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 94 തൊഴിലാളികൾക്ക് ഉച്ച ജോലി വിലക്ക് ലംഘിച്ചതിന് മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ പാലിച്ച 41 സൈറ്റുകളുടെ പുനഃപരിശോധനയിൽ ജൂലൈ മാസത്തിൽ ലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

കൂടാതെ നിരോധന സമയത്ത് തുറന്ന പ്രദേശങ്ങളില്‍ തൊഴിലാളികൾ ജോലി ചെയ്യുന്നതിനെ കുറിച്ച് ഏഴ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ വഴി ലഭിച്ചതായി അധികൃതര്‍ വിശദീകരിച്ചു. ജൂൺ ആദ്യം ഉച്ചയ്ക്ക് ജോലി നിരോധനം ആരംഭിച്ചത് മുതൽ ജൂലൈ അവസാനം വരെ ലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഈ ഓഗസ്റ്റ് അവസാനം വരെ പരിശോധന തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

Related News