കുവൈത്തിൽ താപനില ഉയാർന്നതോടെ വൈദ്യുതി ഉപയോഗവും കൂടുന്നു

  • 10/08/2024


കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും കുത്തനെ കൂടുന്നു. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് താപനില 48 ഡിഗ്രി സെൽഷ്യസ് കവിഞ്ഞതോടെ ഉയർന്ന ഉപഭോഗ നിരക്ക് 16,520 ആയിരം മെഗാവാട്ടിലെത്തി. ഉയർന്ന താപനില കാരണം വ്യാഴാഴ്ച ഉച്ചയോടെ വൈദ്യുതി ലോഡ് സൂചിക ഓറഞ്ച് ലൈനിൽ എത്തി. നെറ്റ്‌വർക്കിലെ ലോഡ് കുറയ്ക്കുന്നതിനും കേബിളുകളിലും പ്രധാന സ്റ്റേഷനുകളിലും തകരാറുകൾ തടയുന്നതിനും വൈദ്യുതിയും വെള്ളവും യുക്തിസഹമായി ഉപയോഗിക്കണമെന്ന് വൈദ്യുതി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Related News