ശുചിത്വ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന; ഉപേക്ഷിച്ച നിലയിലുള്ള 10 കാറുകൾ നീക്കം ചെയ്തു

  • 10/08/2024


കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലെയും ശുചീകരണ ചട്ടങ്ങളുടെ ലംഘനങ്ങളും മുനിസിപ്പൽ റോഡ് കയ്യേറ്റങ്ങളും നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി ശുചീകരണ വകുപ്പുകളുടെ ഫീൽഡ് ടീമുകൾ പരിശോധന പര്യടനം തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്‍റെ ജനറല്‍ ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യൂപേഷൻസ് ഡിപ്പാര്‍ട്ട്മെന്‍റ് പാർപ്പിട മേഖലകളിൽ വിപുലമായ പരിശോധന പര്യടനം നടത്തി.

ഒരു ഗ്രോസറി സ്റ്റോറും രണ്ട് ബോട്ടുകളും നീക്കം ചെയ്തതിന് പുറമേ, ഉപേക്ഷിച്ച നിലയിലുള്ള 10 കാറുകൾ നീക്കം ചെയ്തതായി മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിൻ്റെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഇനേസി പറഞ്ഞു. കൂടാതെ 13 പോസ്റ്ററുകൾ നീക്കം ചെയ്യുകയും വഴിയോര കച്ചവടക്കാരുടെ അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. നിയമലംഘനങ്ങൾക്ക് എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Related News