വീണ്ടും 507 പ്രവാസികളുടെ സിവിൽ ഐഡി അഡ്രസ് നീക്കം ചെയ്ത് കുവൈറ്റ് പബ്ലിക് അതോറിറ്റി

  • 10/08/2024

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 507 റസിഡൻഷ്യൽ വിലാസങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു, ബിൽഡിങ്  ഉടമയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിലോ വസ്തുവകകൾ പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡിയിലെ അഡ്രസ് നീക്കം  ചെയ്തത് 

അഡ്രസ് ഡിലീറ്റ് ചെയ്യപ്പെട്ടവർ തങ്ങളുടെ പേരുകൾ ഔദ്യോഗിക പത്രമായ "കുവൈത്ത് ടുഡേ"യിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതിൻ്റെ ആസ്ഥാനം സന്ദർശിച്ച് അനുബന്ധ രേഖകൾ നൽകിയ ശേഷം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം  ഈ വ്യക്തികൾ 1982 ലെ 32-ലെ നിയമത്തിലെ ആർട്ടിക്കിൾ 33-ൽ അനുശാസിക്കുന്ന പിഴകൾക്ക് വിധേയരാകുകയും 100 ദിനാറിൽ കവിയാത്ത പിഴയടക്കേണ്ടതാണെന്നും അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News