കുവൈത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് വളരെ അകലെ; കുരങ്ങുപനി ആശങ്ക വേണ്ടെന്ന് വിദഗ്ധൻ

  • 11/08/2024


കുവൈത്ത് സിറ്റി: കുരങ്ങുപനി പൊട്ടിപ്പുറപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് കുവൈത്ത് വളരെ അകലെയാണെന്നും പകർച്ചവ്യാധി രാജ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നില്ലെന്നും വിദഗ്ധൻ. അടുത്തിടെയുണ്ടായ അണുബാധകൾ മൂലം കുരങ്ങുപനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദാൻ ഹോസ്പിറ്റലിലെ ആന്തരിക, പകർച്ചവ്യാധികളുടെ കൺസൾട്ടന്‍റായ ഡോ. ഗാനേം അൽ ഹുജൈലാൻ ഇക്കാര്യം വിശദീകരിച്ചത്.

കുവൈത്ത് ഒരു അന്താരാഷ്ട്ര ട്രാൻസിറ്റ് ഹബ്ബല്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കാര്യമായ ടൂറിസം ഇല്ലാത്തതിനാൽ ആ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വഴി ഈ രോഗം രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത കുറവാണ്. മൃഗങ്ങളിൽ നിന്നുള്ള ഒരു വൈറൽ രോഗമാണ് മങ്കിപോക്സ്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ അല്ലെങ്കിൽ ചർമ്മത്തിലെ ക്ഷതങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കം വഴി ഇത് മനുഷ്യരിലേക്ക് പകരാം. രോഗബാധിതനായ വ്യക്തിയുടെ ശ്വാസകോശ സ്രവങ്ങളുമായോ ചർമ്മത്തിലെ മുറിവുകളുമായോ അടുത്ത സമ്പർക്കത്തിലൂടെയും ഇത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Related News