മിഡിൽ ഈസ്റ്റിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ കുവൈത്തിന് മൂന്നാം സ്ഥാനം

  • 11/08/2024


കുവൈറ്റ് സിറ്റി : മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ കുവൈറ്റ് മൂന്നാം സ്ഥാനത്തെത്തി.

ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ (EIU) ഗ്ലോബൽ ലൈവബിലിറ്റി ഇൻഡക്‌സ് 2024 പ്രകാരം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ഈ വർഷം യു എ ഇ നഗരങ്ങൾ റാങ്കിംഗിൽ വർധനവ് രേഖപ്പെടുത്തി. അബുദാബിയും ദുബായും ഏറ്റവും താമസയോഗ്യമായ ജീവിക്കാൻ കഴിയുന്ന നഗരങ്ങളായി.  

ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ ഗ്ലോബൽ ലൈവബിലിറ്റി സൂചിക 2024 അനുസരിച്ച്, എട്ട് ജിസിസി നഗരങ്ങൾ സ്ഥിരതയുള്ളതും ആഗോള തലത്തിൽ സ്വാധീനം ചെലുത്തുന്നതുമായ പത്ത് നഗരങ്ങളിൽ ഉൾപ്പെടുന്നു. ആറ് അംഗ ഗൾഫ് സഹകരണ കൗൺസിൽ ലോകത്തിലെ സാമ്പത്തിക ശക്തികളിൽ ഒന്നാണ്, ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുകയും വലിയ മൂലധനം വിന്യസിക്കുകയും ചെയ്യുന്നു.

Related News