ജഹ്റ ഗവര്‍ണറേറ്റില്‍ പരിശോധന; ഉപേക്ഷിച്ച നിലയിലുള്ള 10 കാറുകൾ നീക്കം ചെയ്തു

  • 12/08/2024


കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലെയും ശുചീകരണ ചട്ടലംഘനങ്ങളും മുനിസിപ്പൽ റോഡ് കയ്യേറ്റങ്ങളും നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി ശുചീകരണ വകുപ്പുകളുടെ ഫീൽഡ് ടീമുകൾ പരിശോധനാ പര്യടനം ശക്തമാക്കുന്നത് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ജഹ്റ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നടപടികൾ അധികൃതര്‍ സ്വീകരിച്ചു.

ഉപേക്ഷിച്ച നിലയിലുള്ള 10 കാറുകളും 5 ഫുഡ് ട്രക്കുകൾ നീക്കം ചെയ്തതിനു പുറമേ നാല് നിയമലംഘനങ്ങൾ പുറപ്പെടുവിക്കാനും ടൂറുകളുടെ ഫലമായി സാധിച്ചതായി ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി വിഭാഗം ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു. വഴിയോര കച്ചവടക്കാർക്കും അവഗണിക്കപ്പെട്ട കാറുകൾക്കായി അഞ്ച് സ്റ്റിക്കറുകൾ പതിക്കുകയും നിയമപരമായ കാലാവധിക്ക് ശേഷം നീക്കം ചെയ്യുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Related News