സാംക്രമിക രോഗങ്ങൾ കണ്ടെത്തിയാൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയ നിർദേശം

  • 12/08/2024


കുവൈത്ത് സിറ്റി: സാംക്രമിക രോഗം ബാധിച്ചവരെയോ അല്ലെങ്കിൽ അത്തരം രോഗങ്ങൾ ബാധിച്ചതായി സംശയിക്കുന്നവരെയോ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രാലയ നിർദേശം. അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറിമാർ, ആരോഗ്യ മേഖലകളിലെ ഡയറക്ടർമാർ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, കേന്ദ്ര വകുപ്പുകൾ, മെഡിക്കൽ ബോഡി മേധാവികൾ എന്നിവരെ അഭിസംബോധന ചെയ്ത് ആരോഗ്യ മന്ത്രാലയം ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

Related News