250 ദിനാറിന് മൂന്ന് ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക്; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

  • 12/08/2024


കുവൈത്ത് സിറ്റി: രാജ്യത്ത് അപ്പാര്‍ട്ട്മെന്‍റുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതര്‍. ഒരു മാസ്റ്റർ ബെഡ്‌റൂം ഉൾപ്പെടെ മൂന്ന് മുറികളും 250 ദിനാറിന് പാർക്കിംഗ് സ്ഥലവും വാഗ്ദാനം ചെയ്യുന്ന അൽ ഫിന്‍റാസിലെ ഒരു അപ്പാർട്ട്മെന്‍റിന്‍റെ പരസ്യമാണ് ഉദാഹരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നുന്ന ഈ ഇടപാട് ഒരു വീട് വാടകയ്‌ക്കെടുക്കാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഒരുക്കുന്ന ഒരു കെണിയാകാം എന്നാണ് മുന്നറിയിപ്പ്. 

അടുത്ത കാലത്തായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി വ്യാജ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ട്. നിക്ഷേപ കെട്ടിടങ്ങളിലെ അപ്പാർട്ട്‌മെന്‍റുകളും പ്രൈം ഏരിയകളിലെ സ്വകാര്യ ഭവനങ്ങളും സമാന പ്രോപ്പർട്ടികളുടെ മാർക്കറ്റ് ശരാശരിയേക്കാൾ വളരെ കുറവായ വാടകയ്ക്ക് നൽകുമെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്. തട്ടിപ്പുകാർ സാധാരണയായി കുവൈത്തിലെ പ്രമുഖ അപ്പാർട്ട്മെന്‍റ് റെന്‍റര്‍ വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ എടുത്ത് ഒറിജിനൽ ഓഡിയോ നീക്കം ചെയ്യുകയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് ശബ്ദങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്തുമാണ് ഈ പരസ്യങ്ങളുണ്ടാക്കുന്നത്. വമ്പൻ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Related News