ഡെലിവറി കമ്പനി ഉടമകൾ വലിയ ആശങ്കയില്‍; ബിസിനസ് തടസപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യം

  • 12/08/2024


കുവൈത്ത് സിറ്റി: ചില സർക്കാർ ഏജൻസികളുടെ തെറ്റായ തീരുമാനങ്ങളും ചില ഉദ്യോഗസ്ഥർ ബന്ധപ്പെട്ട മന്ത്രിമാർക്ക് നൽകുന്ന തെറ്റായ വിവരങ്ങളും കാരണം പാപ്പരാകുകയും കൂടുതൽ കടക്കെണിയിലാകുകയും ചെയ്യുമെന്ന ആശങ്കയിൽ കൺസ്യൂമർ ഡെലിവറി കമ്പനി ഉടമകൾ. അടുത്തിടെ പുറത്തിറക്കിയ തീരുമാനങ്ങളും സർക്കുലറുകളും അവരുടെ വാണിജ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും ഈ വിഷയങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യണമെന്നും ഡെലിവറി കമ്പനി ഉടമകൾ ആവശ്യപ്പെട്ടു.

മിക്ക തീരുമാനങ്ങളും സർക്കുലറുകളും അടിസ്ഥാനരഹിതവും വാക്കാലുള്ളതുമായതിനാൽ ലൈസൻസ് ഉടമകൾ പ്രശ്നങ്ങൾ നേരിടുകയാണെന്ന് ഡെലിവറി കമ്പനി ഓണേഴ്‌സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ലത്തീഫ് ബന്ദർ പറഞ്ഞു. ചില നിയമങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ബിസിനസ് തടസപ്പെടുത്തുകയും കടങ്ങൾ വർദ്ധിപ്പിക്കുകയും ചില കമ്പനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News