മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള കുവൈത്ത് സൊസൈറ്റിക്ക് അംഗീകാരം

  • 12/08/2024


കുവൈത്ത് സിറ്റി: മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള കുവൈത്ത് സൊസൈറ്റി പ്രഖ്യാപിച്ച് സാമൂഹ്യകാര്യ, കുടുംബ, ബാലകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. അമൽ അൽ ഹുവൈല. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള കുവൈത്ത് സൊസൈറ്റി മന്ത്രാലയം അംഗീകരിച്ച ബൈലോകൾക്ക് അനുസൃതമായി പ്രഖ്യാപിക്കുകയും അതിന്‍റെ ബൈലോകളുടെ സംഗ്രഹം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ തീരുമാനത്തിലെ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ബന്ധപ്പെട്ട അതോറിറ്റികൾ അതിലെ വ്യവസ്ഥകൾ അറിഞ്ഞ് നടപ്പിലാക്കുകയും വേണം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി കുവൈത്ത് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിടുന്നു. വളർത്തുമൃഗങ്ങളെ ഏറ്റെടുക്കുന്നത് അടക്കം കൃത്യമായ വ്യവസ്ഥകളോടെയാകും പ്രവര്‍ത്തനങ്ങൾ.

Related News