850 പേരുടെ പൗരത്വം പിൻവലിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 12/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. തെളിവുകളുടെ അടിസ്ഥാനത്തിൽ 850 പേരുടെ പൗരത്വം പിൻവലിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഫയൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇപ്പോഴും നടപടിക്രമങ്ങള്‍ തുടക്കത്തില്‍ മാത്രമാണ്. പരിശോധനയ്ക്ക് ശേഷം പൗരത്വം പിൻവലിക്കൽ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വ്യാജ പൗരത്വം ഉള്ളവരെയും ഇരട്ട പൗരത്വമുള്ളവരെയും റിപ്പോർട്ടുചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഹോട്ട്‌ലൈനിൽ ഇപ്പോഴും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. മാത്രമല്ല അവ പൂർണ്ണ നിഷ്പക്ഷതയോടെയും വസ്തുനിഷ്ഠതയോടെയും കൈകാര്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നു. സന്ദർശന വ്യവസ്ഥകൾ ലംഘിക്കുന്ന ആരോടും ആഭ്യന്തര മന്ത്രാലയം മൃദുസമീപനം കാണിക്കില്ല. ആരെങ്കിലും നിയമം ലംഘിച്ചാൽ ശിക്ഷിക്കപ്പെടും. സ്‌പോൺസര്‍മാരും നിയമലംഘനത്തിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News