അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

  • 13/08/2024


കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയും, രാജ്യം അഭിമുഖീകരിക്കാൻ സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സമഗ്ര പദ്ധതികൾ അവലോകനം ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി ആശുപത്രികൾക്കുള്ളിൽ ഒരു എമർജൻസി കമ്മിറ്റി രൂപീകരിച്ച് ആരോ​ഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫാണ് കമ്മിറ്റിയെ നയിക്കുന്നത്, ആശുപത്രി ഡയറക്ടർ വൈസ് ചെയർമാനായിരിക്കും.
കമ്മിറ്റിയുടെ റിപ്പോർട്ടർ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് തലവനാണ്. ക്ലിനിക്കൽ, ഡയഗ്നോസ്റ്റിക് വകുപ്പുകളുടെ മേധാവികൾ, അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ, ഫാർമസ്യൂട്ടിക്കൽ സർവീസസ് മേധാവി, ചീഫ് നഴ്‌സിംഗ് ഓഫീസർ, എഞ്ചിനീയറിംഗ് അഫയേഴ്‌സ് മേധാവി, റീജിയണൽ ആംബുലൻസ് കമാൻഡർ, ക്വാളിറ്റി ആൻഡ് അക്രഡിറ്റേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രതിനിധി, മെഡിക്കൽ റെക്കോർഡ്‌സ് മേധാവി, അണുബാധ തടയൽ മേധാവി തുടങ്ങിയവരും അം​ഗങ്ങളാണ്.

Related News