കുവൈത്തിൽ പ്രവാസികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പഠനം

  • 13/08/2024


കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ ഈ വർഷം ഗണ്യമായി വർധിച്ചതായി പഠനം. വലിയൊരു ശതമാനം പ്രവാസികളും മയക്കുമരുന്ന് വിൽപന,മദ്യം, കടത്ത്, വിസിറ്റ്, റെസിഡൻസി വിസകൾ വിൽക്കൽ, വൈദ്യുതി മീറ്ററുകളിലും ബില്ലുകളിലും കൃത്രിമം കാണിക്കൽ, സർക്കാർ പ്രോജക്ട് സൈറ്റുകളിൽ നിന്ന് മാൻഹോളുകളും കേബിളുകളും മോഷ്ടിക്കുന്നതുൾപ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, ​ഗാർഹിക തൊഴിലാളികളെ പൗരന്മാരുടെ വീടുകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന സംഘങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ മന്ത്രാലയങ്ങളിലേക്ക് ക്രിമിനൽ നെറ്റ്‌വർക്കുകൾ കൂടുതലായി നുഴഞ്ഞുകയറിയിട്ടുണ്ട്. നിരവധി പ്രവാസികൾ കമ്പനികളുമായുള്ള കരാർ ഉപയോഗിച്ച് പ്രവേശനം നേടുന്നതിനും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. പബ്ലിക് പ്രോസിക്യൂഷൻ്റെ സമീപകാല പരാമർശങ്ങൾ ഈ കണക്കുകളെ സാധൂകരിക്കുന്നുണ്ട്.

Related News