ട്രോളി, ലഗേജ് കൈകാര്യം ചെയ്യൽ; പുതിയ തീരുമാനവുമായി കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 13/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി ട്രോളി, ലഗേജ് കൈകാര്യം ചെയ്യൽ സർവീസ് പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ചു. പുതിയ തീരുമാനപ്രകാരം പോർട്ടറെ ഉൾപ്പെടുത്താതെ യാത്രക്കാർക്ക് സൗജന്യമായി ട്രോളി ഉപയോഗിക്കാം. പോർട്ടർ സേവനം ആവശ്യമാണെങ്കിൽ, ഒരു ചെറിയ ട്രോളിക്ക് ഒരു കുവൈത്തി ദിനാറും വലിയ ട്രോളിക്ക് രണ്ട് ദിനാറും ഈടാക്കും. 

തൊഴിലാളികൾ അധിക ഫീസ് ആവശ്യപ്പെടുന്നുവെന്നുള്ള പരാതികൾ ഉയർന്നതിനാലും ലഗേജുകൾ മോശമായ രീതിയിൽ കൊണ്ടുപോകുന്നതിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലുമാണ് ഈ വിഷയം പരിഹരിക്കാൻ ഈ മാറ്റം കൊണ്ട് വരുന്നത്. പുതിയ സംവിധാനത്തിൽ ഒരു ജീവനക്കാരന്റെ സേവനം ലഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള കൗണ്ടറിൽ ലഭിക്കും. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ബന്ധപ്പെടാനുള്ള നമ്പർ, യാത്രക്കാർക്ക് മികച്ച സേവനം എന്നിവ ഉറപ്പാക്കുമെന്നും ഡിജിസിഎ അറിയിച്ചു.

Related News