കാർ വിൽപ്പന; 1,500 ദിനാറിൽ കൂ‌ടുതലുള്ള ഇടപാടുകൾ കെ നെറ്റ് വഴി മാത്രം; ചർച്ചകൾ തുടരുന്നു

  • 13/08/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കാനുള്ള കുവൈത്തിൻ്റെ ശ്രമങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര വിലയിരുത്തലുകളിൽ രാജ്യത്തിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള വിപുലമായ നീക്കങ്ങൾ തുടരുന്നു. വിവിധ മേഖലകളിൽ പണമിടപാടുകൾ നിരോധിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാ​ഗമായി വാണിജ്യ മന്ത്രി എൻജിനീയർ ഒമർ അൽ ഒമറും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ഗവർണർ ബാസിൽ അൽ ഹാറൂൺ തമ്മിൽ തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. 

കാർ വിൽപ്പന പ്രവർത്തനത്തിലെ പണമിടപാടുകൾ നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ചർച്ചകൾ. 1,500 ദിനാറിൽ കൂടുതലുള്ള തുകയ്‌ക്കുള്ള ഇടപാടുകൾക്ക് ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനമായ കെ നെറ്റ് തന്നെ ഉപയോ​ഗിക്കണമെന്ന നിർദേശമാണ് വാണിജ്യ മന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്. കാർ വിൽപ്പനയിലെ പണമിടപാടുകൾ നിയന്ത്രിക്കാണമെന്നും വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, സ്വകാര്യ ഫാർമസികളിലെ 10 ദിനാറിൽ കൂടുതലുള്ള വിൽപ്പന, എല്ലാ തരത്തിലുമുള്ള സ്ഥിരവും താൽക്കാലികവുമായ എക്സിബിഷനുകളിൽ നിന്നും ഗാർഹിക തൊഴിൽ റിക്രൂട്ട്മെൻ്റ് ഓഫീസുകളിലെ ഇടപാടുകൾ, 3 ആയിരം ദിനാറിൽ കൂടുതലുള്ള പണ കൈമാറ്റം എന്നിവയും ബാങ്ക് കാർഡുകൾ വഴി മാത്രമാകും.

Related News