മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ഫാർമസി അബൂഹലീഫയിൽ പ്രവർത്തനമാരംഭിച്ചു..!!

  • 13/08/2024


കുവൈറ്റ് സിറ്റി: മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ടാമത് ഫാർമസി ബ്രാഞ്ച് (12-08-2024) തിങ്കളാഴ്ച മുതൽ അബൂഹലീഫയിൽ പ്രവർത്തനമാരംഭിച്ചു. മെഡക്സ് സെയിൻ മെഡിക്കൽ കെയറിലെ രോഗികൾക്കും ചുറ്റുമുള്ള പ്രദേശവാസികൾക്കും പ്രയോജനകരമാവുമെന്നും വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റിലെ പൗരമാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരുപോലെ പ്രശസ്തിയാർജ്ജിച്ച ആതുര സേവനദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഉദ്ഘാടന ശേഷം മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ പ്രസിഡന്റ് & സി ഇ ഒ ശ്രീ : മുഹമ്മദലി വി.പി സംസാരിച്ചു. 
ഉദ്ഘാടന ചടങ്ങിൽ കുവൈറ്റിലെ പൗരപ്രമുഖരും, മെഡക്സ് മാനേജ്‌മന്റ് പ്രതിനിധികളും, ഡോക്ടർമാരും പങ്കെടുത്തു.

Related News