കുവൈറ്റിലെ ആദ്യ മലയാളം റേഡിയോക്ക് ശബ്ദം പകർന്ന ആർ ജെ ലാവണ്യ വിടവാങ്ങി

  • 13/08/2024

 


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ആദ്യ മലയാളം റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ- 41 ) അന്തരിച്ചു, പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു. ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി,  ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു. കാൻസർ അസുഖബാധിതയായിരുന്നു ലാവണ്യ.  സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്', അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല, വസുന്ധര വിഹായസ് എന്നിവർ മക്കളാണ്. തമലം മരിയൻ അപാർട്ട്മെൻ്റി ൽ പൊതുദർശനത്തിനു ശേഷം തൈക്കാട് ശാന്തികവാടത്തിൽ നാളെ സംസ്കാരം.

Related News