ബയോമെട്രിക് പൂർത്തിയാക്കാത്തവർക്ക് സർക്കാർ ഇടപാടുകൾ നടത്താനാവില്ല; മുന്നറിയിപ്പ്

  • 13/08/2024


കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം എടുത്തില്ലെങ്കിൽ കുവൈത്ത് പൗരന്മാർക്കും താമസക്കാർക്കും സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താത്ക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പൗരന്മാർക്ക് വിരലടയാളം എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്നും താമസക്കാർക്ക് ഡിസംബർ 31 ആണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ബയോമെട്രിക് ഫിം​ഗർപ്രിന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മന്ത്രാലയം സമയം നീട്ടി നൽകിയതാണ്. പൗരന്മാരും ഗൾഫ് പൗരന്മാരും താമസക്കാരും ഉൾപ്പെടെ 2.5 ദശലക്ഷത്തിലധികം ആളുകൾ ഇതുവരെ ബയോമെട്രിക് വിരലടയാളം എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഓഫീസർ മേജർ ഷഹീൻ അൽ ഗരീബ് അറിയിച്ചു.

Related News