ജിസിസിയിലും മിഡിൽ ഈസ്റ്റിലും ആദ്യം; കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി അഭയകേന്ദ്രം

  • 13/08/2024


കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്കായി അഭയകേന്ദ്രം സ്ഥാപിച്ച് മാൻപവർ അതോറിറ്റി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ഇത്തരത്തിൽ പ്രവാസി തൊഴിലാളികളെ പാർപ്പിക്കുന്ന ആദ്യത്തെ അഭയ കേന്ദ്രമാണ് ഇതെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറും അതോറിറ്റിയുടെ ഔദ്യോഗിക വക്താവുമായ അസീൽ അൽ മസീദാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിരം ഏകോപന സമിതി അഭയ കേന്ദ്രം സന്ദർശിക്കുകയും ചെയ്തു.

അതോറിറ്റിയെ സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായും ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്മിറ്റി, രോഗികളുടെ സഹായ നിധി അസോസിയേഷൻ്റെ പ്രതിനിധി സംഘത്തോടൊപ്പമാണ് പ്രവാസി തൊഴിലാളി അഭയകേന്ദ്രം സന്ദർശിച്ചത്. അഭയ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൻ്റെ വിവിധ വശങ്ങൾ സന്ദർശന വേളയിൽ പരിശോധിച്ചതായും അൽ മസീദ് പറഞ്ഞു.

Related News