ജഹ്‌റയിൽ 30,000 ലിറ്റർ വ്യാജ എൻജിൻ ഓയിൽ പിടിച്ചെടുത്തു

  • 14/08/2024

 


കുവൈത്ത് സിറ്റി: സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത മൂന്ന് കടകളിൽ നിന്ന് ഏകദേശം 30,000 ലിറ്റർ കാർ ഓയിൽ പിടിച്ചെടുത്ത് അധികൃതർ. ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള ഇ കൊമേഴ്‌സ്യൽ കൺട്രോൾ ടീം ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സംഘം ഒരു ഗോഡൗണിലും രണ്ട് കടകളിലും റെയ്ഡ് നടത്തി. അംഗീകൃത സർക്കാർ ലബോറട്ടറികളിലെ എണ്ണകൾ പരിശോധിച്ച ശേഷം അവ കുവൈത്തിന്റെ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചു. നിയമലംഘനം നടത്തിയ കടകൾ അടപ്പിച്ചിട്ടുണ്ട്. നിയമപരമായ ശിക്ഷകൾക്കായി കൊമേഴ്സ്യൽ പ്രോസിക്യൂഷനിലേക്ക് റഫറും ചെയ്തു.

Related News