എത്യോപ്യൻ ഗാർഹിക തൊഴിലാളികളുടെ കുവൈത്തിലേക്കുള്ള മടങ്ങിവരവ് വൈകിയേക്കും

  • 14/08/2024


കുവൈത്ത് സിറ്റി: എത്യോപ്യൻ ഗാർഹിക തൊഴിലാളികളുടെ കുവൈത്തിലേക്കുള്ള മടങ്ങിവരവ് വൈകിയേക്കും. അന്യായമായ കമ്മീഷനുകൾ, ഏജൻ്റുമാർക്കുള്ള ഉയർന്ന കമ്മീഷൻ തുടങ്ങിയ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ​എത്യോപ്യൻ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നീട്ടിവെക്കാൻ സാധ്യതയുണ്ട്. അതേസമയം, റിക്രൂട്ട്‌മെൻ്റ് പ്രക്രിയ ആരംഭിക്കുന്നതിനായി എത്യോപ്യൻ എംബസി കമ്പനി മേധാവികൾക്ക് ആവശ്യമായുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  

യൂണിയൻ ഓഫ് എംപ്ലോയ്‌മെൻ്റ് ഓഫീസുകൾ എത്യോപ്യൻ എംബസിയുമായി "ജോബ് ഓർഡറുകൾ" എന്നറിയപ്പെടുന്ന പ്രാരംഭ റിക്രൂട്ട്‌മെൻ്റ് കരാറുകൾ പ്രവർത്തിക്കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് വിശദീകരിച്ചുകൊണ്ട് ഒരു സർക്കുലർ പുറത്തിറക്കി. എത്യോപ്യൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ഓരോ തൊഴിലാളിക്കും കുവൈത്ത് ഓഫീസ് നൽകുന്ന 1,300 ഡോളർ (ഏകദേശം 400 ദിനാർ) ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന കമ്മീഷനായി വ്യക്തമാക്കിയിരുന്നു.

Related News