അനുമതിയില്ലാതെ പണം പിരിച്ച പ്രവാസി അറസ്റ്റിൽ

  • 14/08/2024


കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സംഭാവനയായി പണം പിരിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പ്രവാസി പണം പിരിക്കുന്നതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിൽ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും പ്രവാസി ലംഘിച്ചതായി കണ്ടെത്തി. രാജ്യത്ത് നിന്ന് നാടുകടത്താനുള്ള ഒരുക്കങ്ങൾ നടത്തി നിയമനടപടികൾ പുരോഗമിക്കുകയാണ്.

Related News