ഓൺലൈൻ പേയ്‌മെൻ്റിൽ വലിയ വളർച്ച; കുവൈത്തിൽ പ്രതിദിനം 3.35 മില്യൺ പർച്ചേസുകൾ നടക്കുന്നുണ്ടെന്ന് കണക്കുകൾ

  • 14/08/2024


കുവൈത്ത് സിറ്റി: ഈ വർഷത്തിൻ്റെ തുടക്കം മുതൽ പ്രതിദിനം ശരാശരി 3.35 മില്യൺ പർച്ചേസ്, പേയ്‌മെൻ്റ്, ക്യാഷ് പിൻവലിക്കൽ ഇടപാടുകൾ കുവൈത്ത് വിപണിയിൽ നടക്കുന്നുണ്ടെന്ന് കണക്കുകൾ. ജനുവരി ആദ്യം മുതൽ കഴിഞ്ഞ ജൂൺ അവസാനം വരെ നേരിട്ടുള്ള വാങ്ങൽ, പണം പിൻവലിക്കൽ, ഓൺലൈൻ പേയ്‌മെൻ്റ് ഇടപാടുകൾ എന്നിവയുടെ ആകെ എണ്ണം 611.5 ദശലക്ഷം ഇടപാടുകളാണ്. വിൽപ്പന സംവിധാനങ്ങൾ വഴിയുള്ള നേരിട്ടുള്ള വാങ്ങലും പേയ്‌മെൻ്റ് ഇടപാടുകളുമാണ് മൊത്തം ഇടപാടുകളിൽ ഒന്നാമത്, 65.39 ശതമാനം.

28.25 ശതമനം ഇടപാടുകളുമായി ഓൺലൈൻ പേയ്‌മെൻ്റ് ഇടപാടുകൾ രണ്ടാം സ്ഥാനത്തെത്തി. അതേസമയം പണം പിൻവലിക്കൽ ഇടപാടുകൾ ഇടപാടുകളുടെ 6.34 ശതമാനം മാത്രമാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ക്യാഷ് ട്രാൻസാക്ഷനുകളിൽ ശ്രദ്ധേയമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ പണം പിൻവലിക്കൽ ആറ് ശതമാനം കുറയുകയും ഏകദേശം 2.47 ദശലക്ഷം ഇടപാടുകൾ കുറയുകയും ചെയ്തുവെന്നാണ് കണക്കുകൾ.

Related News