തൈമയിലെ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം; പാസ്പോർട്ടും ഐഡിയും അടക്കം നഷ്ടപ്പെട്ടു

  • 15/08/2024


കുവൈത്ത് സിറ്റി: തൈമയിലെ ഒരു പ്രവാസിയുടെ വീട്ടിൽ മോഷണം. പ്രവാസി ഉറങ്ങുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. പ്രതിയെ പിടികൂടുന്നതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സാങ്കേതിക വിദഗ്ധരെ നിയോ​ഗിച്ചിട്ടുണ്ട്. തൻ്റെ പാസ്‌പോർട്ടും ഐഡിയും 50 ദിനാറും 7000 രൂപയും മോഷണം പോയതായി പ്രവാസിയുടെ പരാതിയിൽ പറയുന്നു. പ്രത്യേകിച്ച് ആരെയും സംശയമില്ലെന്നും ഉറക്കം ഉണർന്നപ്പോൾ അപ്പാർട്ട്മെൻ്റിൻ്റെ വാതിൽ തുറന്നിട്ട നിലയിലാണെന്നും പ്രവാസി പറഞ്ഞു. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related News