ജീവനക്കാർക്ക് മൂന്നാം ഫിം​ഗർപ്രിന്റ്; ഞായറാഴ്ച നടപ്പാക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ

  • 15/08/2024


കുവൈത്ത് സിറ്റി: പ്രവൃത്തിസമയത്ത് ജീവനക്കാരുടെ ഹാജർ തെളിയിക്കാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും സിവിൽ സർവീസ് കൗൺസിൽ ചെയർമാനുമായ ഷെരീദ അൽ മൗഷർജി പുറപ്പെടുവിച്ച തീരുമാന പ്രകാരം മൂന്നാം വിരലടയാളം വഴി പുതിയ അറ്റന്ഡന്സ് അടുത്ത ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാർ ഹാജരാകുന്ന സമയവും മടങ്ങുന്ന സമയവും തെളിയിക്കാൻ സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്ന സർക്കാർ ഏജൻസികൾ ഔദ്യോഗിക പ്രവൃത്തിസമയത്ത് സാന്നിധ്യം തെളിയിക്കാൻ ഫ്ലെക്‌സിബിൾ (മൂന്നാം) വിരലടയാളം ഉൾപ്പെടുത്തുന്നതിനായി സിസ്റ്റം സജീവമാക്കണം. 

ഓട്ടോമേറ്റഡ് ഫിംഗർപ്രിൻ്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ ഫേസ് പ്രിൻ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്തും, സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകളുടെ ഉപയോ​ഗം വേഗത്തിലാക്കിക്കൊണ്ടും ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സാന്നിധ്യത്തിനായി പുതിയ വിരലടയാളം നിലവിലെ ഫിംഗർപ്രിൻ്റ് സിസ്റ്റങ്ങളിലേക്ക് ചേർക്കാൻ തുടങ്ങണമെന്നും സിവിൽ സർവീസ് ബ്യൂറോ ചെയർമാൻ ഡോ. ഇസ്സാം അൽ റുബയാൻ പറഞ്ഞു.

Related News